NATIONAL CADET CORPS
നാഷണൽ കേഡറ്റ് കോർ (NCC)
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കേഡറ്റ് കോർ അഥവാ എൻ.സി.സി. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन / Unity and Discipline) എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവൃത്തിക്കുന്നത്. ന്യൂഡൽഹിയാണ് ആസ്ഥാനം. രണ്ടാം പ്രതിരോധ നിര എന്നും അറിയപ്പെടുന്ന എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.
എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ
1. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
2. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഘലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും സായുധസേനയിൽ ഉൾപ്പെടെ രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
3. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുവാനും.
പരിശീലനം
1. മൂന്നു വർഷം ആണ് ആകെ പരിശീലനം.
2. ആഴ്ചയിൽ കുറഞ്ഞത് 1 ദിവസം ഇന്ത്യൻ സൈനികർ നേരിട്ടെത്തി നൽകുന്ന പരിശീലനത്തിൽ യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കണം.
3. മൂന്നുവർഷ പരിശീലനത്തിൽ ചുരുങ്ങിയത് 2 തവണ എങ്കിലും ദശദിന വാർഷിക ക്യാമ്പിൽ പങ്കെടുക്കണം.
യോഗ്യത
(1) 2021 ജൂണ്‍ ഒന്നിന് 16 വയസ് തികഞ്ഞിരിക്കണം.
(2) കൈകാലുകൾക്ക് വളവ്, ഒടിവ് എന്നിവ ഉണ്ടാകാൻ പാടില്ല.
(3) കഠിനമായ ശാരീരിക പരിശീലനം ഉൾപ്പെട്ടിരിക്കുന്നതിനാൽ ശ്വാസം മുട്ടൽ, ആസ്ത്മ, ഹൃദയ സംബന്ധം തുടങ്ങിയ ഒരു ഗൗരവരോഗവും ഉണ്ടായിരിക്കുവാൻ പാടില്ല.
നേട്ടങ്ങൾ
1. അച്ചടക്കവും ആത്മ വിശ്വാസവും നേത്രുത്വ പാടവവും
2. മൂന്ന്,നാല് , അഞ്ച്, ആറ് സെമെസ്റ്ററുകളിൽ ഗ്രേസ് മാർക്ക് (5 % വരെ)
3. ഉന്നത വിദ്യാഭ്യാസ അഡ്മിഷന് വെയ്റ്റെജ് നൽകുന്ന രണ്ട് സർട്ടിഫിക്കറ്റുകൾ
4. സൈന്യം, കേന്ദ്ര സേനകള്‍ , സംസ്ഥാന പോലീസ്, എക്സൈസ്, വനം വകുപ്പ്, ഫയർ ഫോഴ്സ്, തുടങ്ങി യൂണിഫോം അണിയേണ്ട ഡിപാർട്ടുമെന്റുകളിൽ ജോലിക്ക് മുൻതൂക്കം
പുറപ്പുഴ പോളീടെക്നിക് കോളേജിലെ എൻ.സി.സി യൂണിറ്റിൽ അംഗമാകുവാനുള്ള ഓൺലൈൻ അപേക്ഷ (2024)......Click here....>
-->